
ഖാര്‍ത്തൂം: ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ കൂട്ടക്കൊല നടന്നതായി ഭയാനക റിപ്പോര്‍ട്ടുകള്‍. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളെയാണ് കൊലപ്പെടുത്തിയതെന്ന് സൂചന.
വിമത സേനയായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്സ് നിരവധിയാളുകളെ നിരത്തില്‍ നിര്‍ത്തി വെടിവെക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നു.
സുഡാന് സൈന്യവും ആര്‍എസ്എഫും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒരു വര്‍ഷമായി തുടരുകയാണ്.
എല്‍ ഷാഫിര്‍ നഗരം വിമതര്‍ പിടിച്ചെടുത്തതോടെ കൂട്ടക്കൊലകള്‍ ശക്തമായി തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ന്യൂനപക്ഷ വിഭാഗങ്ങളെയും സര്‍ക്കാരിനെ അനുകൂലിക്കുന്നവരെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് ദിവസത്തിനിടെ മാത്രം 2,000 പേരോളം കൊല്ലപ്പെട്ടതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്ത് അതീവ ഗുരുതരമായ മനുഷ്യാവകാശ പ്രതിസന്ധി നിലനില്‍ക്കുന്നതായി ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്കി.
സുഡാനില്‍ ഇപ്പോള്‍ 90 ശതമാനം സുഡാനി അറബ് വംശജരും, 5 ശതമാനം ക്രിസ്ത്യാനികളും, 5 ശതമാനം ഗോത്രവിഭാഗക്കാരുമാണ്. പട്ടാളഭരണാധികാരി ജനറല്‍ അബ്ദല്‍ ഫത്താ അല്‍ ബുര്ഹാനാണ് സര്‍ക്കാര്‍ സൈന്യത്തെ നയിക്കുന്നത്.
ജനറല്‍ മുഹമ്മദ് ഹംദാന്‍ ഡഗാലോയുടെ നേതൃത്വത്തിലുള്ള ആര്‍എസ്എഫ് സേനയുമായി അധികാര വടംവലി 2019-ല്‍ മുന്‍ ഏകാധിപതി ഒമര്‍ അല്‍ ബഷീറിനെ പുറത്താക്കിയതിന് ശേഷമാണ് ആരംഭിച്ചത്.




