കോട്ടയത്ത് പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവം ; പ്രതിക്ക് രണ്ടുവർഷം കഠിന തടവും 5000/- രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

Spread the love

കോട്ടയം  :  പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിക്ക് കോടതി രണ്ടുവർഷം കഠിന തടവും 5000/- രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.

video
play-sharp-fill

2015 ഏപ്രിൽ നാലിനാണ് കേസിന് ആസ്പദമായ സംഭവം. ശീമാട്ടി റൗണ്ട് ഭാഗത്ത് തട്ടുകടയിൽ അക്രമം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസിനെ പ്രതികൾ വടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

വടി ഉപയോഗിച്ച് അടിച്ചതിനെ തുടർന്ന് പോലീസിന് കണ്ണിനും തലയുടെ വശങ്ങളിലും പരിക്കേൽക്കുകയും പ്രതി സംഭവസ്ഥലത്തു നിന്നും ഓടിപ്പോവുകയുമായിരുന്നു ചെയ്തത്. പോലീസ് പ്രതിയെ പിന്നീട് പിടികൂടി കോടതിയിൽ ഹാജരാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ പ്രതികളിൽ ഒരാളായ അയ്മനം, മങ്കിയേൽ പടി വീട്ടിൽ  വിനീത് സഞ്ജയൻ (36) നെയാണ് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് -3 അനന്തകൃഷ്ണൻ എസ് രണ്ടുവർഷം കഠിനതടവും, 5000/- രൂപ പിഴിയും ശിക്ഷ വിധിച്ചത്.

പ്രോസിക്യൂഷന് വേണ്ടി റോബിൻ കെ നീലിയറ ഹാജരായി.