കേരള സർക്കാരിന്റെ അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനത്തിനെതിരേ ഐ ഡി എഫ് : ദരിദ്രരെ വിഡ്ഢികളാക്കുന്ന നടപടിയെന്ന്  ഐഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി.ഷൺമുഖൻ

Spread the love

കോട്ടയം: അതിദാരിദ്ര്യ പ്രഖ്യാനം നടത്തുന്ന സർക്കാർ കേരളത്തിലെ ദരിദ്ര്യരെ വിഢികളാക്കുകയാണെന്നും ഈ പ്രഖ്യാപത്തിലൂടെ ഒരു വലിയ സമൂഹത്തെ വഞ്ചിക്കുകയാണെന്നും ഇന്ത്യൻ ദലിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് പി ഷൺമുഖൻ പ്രസ്താവിച്ചു.

video
play-sharp-fill

ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിവിധ പദ്ധതികൾ പ്രഖ്യാപിക്കാനായി നിയമസഭ വിളിച്ച് ചേർത്തത് ജനാധിപത്യത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നും സിനിമാ രംഗത്തെ പ്രമുഖരെ കൊണ്ടുവന്ന്

പ്രഖ്യാപനം നടത്തുന്നതിനേക്കാൾ നല്ലത് മൂന്ന് അതിദരിദ്ര്യന്മാരെ കൊണ്ടുവന്ന് പ്രഖ്യാപനം നടത്തിയാൽ മതിയായിരുന്നു. എങ്കിൽ അവരെങ്കിലും അതി ദരിദ്രരുടെ ഇടയിൽ നിന്നും മോചിതരാകുമായിരുന്നുവെന്ന് ഷൺമുഖൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂലി വേലക്കാർക്ക് കൂലിയെങ്കിലും കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് പോലും സർവേ നടത്താതെ, ലോണുകൾക്ക് മുകളിൽ ലോണുകളുമായി കടബാധ്യത പോലും പരിഹരിക്കാൻ കഴിയാതെ ദരിദ്രർ ജീവിത പ്രാരാബ്ദങ്ങളുമായി മല്ലിടുമ്പോൾ അതൊന്നും പരിഗണിക്കാതെ അതിദരിദ്രർ ഇല്ലെന്ന് വരുത്തി തീർക്കുന്നത് യാഥാർഥ്യത്തോട് മുഖം തിരിക്കലാണ്.

ഭക്ഷണം പോലും കഴിക്കാനില്ലാത്തവരുടെ കഥകൾ സോഷ്യൽ മീഡിയയിൽ കൂടി പുറത്തു വരുന്നതുപോലും സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ഷൺമുഖൻ കുറ്റപ്പെടുത്തി. അതിദരിദ്ര്യർക്ക് പ്രത്യേക റേഷൻ നൽകുന്നുണ്ട് പ്രഖ്യാപനം വരുന്നതോടെ അതും ഇല്ലാതാകുമോ എന്ന് ഉത്തരവാദ പെട്ടവർ പറയണമെന്നും ഈ പ്രഖ്യാപനത്തെ വെറും പ്രഖ്യാപനം മാത്രമായി കണ്ടാൽ മതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.