കന്യാസ്ത്രീ മഠങ്ങളിൽ ‘ആശ്വാസത്തിനായി’ തന്നെ വിളിക്കും: പുരുഷനാകാൻ കൊതിച്ചു നടന്ന മേഴ്‌സി പാന്റിനുള്ളിൽ സൂക്ഷിച്ചിരുന്നത് തുണിയിൽ നിർമ്മിച്ച പുരുഷ ലൈംഗിക അവയവം; ട്രാൻസ്‌ജെൻഡറാകാൻ തട്ടിപ്പ് നടത്തി പണം കണ്ടെത്താൻ ശ്രമിച്ച മേഴ്‌സി കോട്ടയം അയുർവേദ ആശുപത്രിയിൽ ഡോക്ടറായി ചമഞ്ഞും തട്ടിപ്പ് നടത്തി
സ്വന്തം ലേഖകൻ
കോട്ടയം: കന്യാസ്ത്രീ മഠങ്ങളിൽ താമസിച്ച് ആണാകാൻ കൊതിച്ച് തട്ടിപ്പ് നടത്തിയ മേഴ്‌സി ഒടുവിൽ കുടുങ്ങി. കന്യാസ്ത്രീ മഠങ്ങളിൽ നിന്നും ‘പഠിച്ച’ വിദ്യ ഉപയോഗിച്ച് താൻ തട്ടിപ്പ് നടത്തി പുരുഷൻ ചമഞ്ഞ് നടക്കുകയായിരുന്നുവെന്നാണ് പൊലീസ് പിടികൂടിയപ്പോൾ മേഴ്‌സിയുടെ വാദം. ജില്ലാ ആയുർവേദ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് മേഴ്‌സി മുൻപ് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. പണം തട്ടിയെടുത്തതായി കൂടുതൽ പരാതി ഉയരാത്ത സാഹചര്യത്തിൽ ഇവരെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.
ട്രാൻസ്ജെൻഡറാകാനുള്ള ശസ്ത്രക്രിയക്ക് പണം കണ്ടെത്താൻ ജില്ലാ ആയുർവേദ ആശുപത്രിയിലെ ഡോക്ടറായ ഡോ.ജീസസ് മേഴ്‌സണെന്ന പേരിൽ തട്ടിപ്പ് നടത്തിയ കാരാപ്പുഴയിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ സ്വദേശി മേഴ്‌സി ജോർജി (30)നെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
സ്ത്രീയുടേതായ ശാരീരിക അവസ്ഥയുള്ള മേഴ്‌സി, തനിക്ക് സ്ത്രീയുടെ മാനസികവും ആന്തരികവുമായ പ്രത്യേകതകളൊന്നുമില്ലെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇതേ തുടർന്നാണ് ഇവർ ട്രാൻസ്‌ജെൻഡറാകാനുള്ള ശ്രമം നടത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് കല്യാൺ സിൽക്ക്‌സിനു സമീപത്തു വച്ച് പുരുഷവേഷം ധരിച്ച യുവതി പണം പിരിയ്ക്കുന്നതായി അജ്്ഞാതനാണ് പൊലീസിനു വിവരം നൽകിയത്. ട്രാൻസ്‌ജെൻഡറുകളുടെ പേരിൽ വ്യാപകമായി നഗരത്തിൽ ഇത്തരം തട്ടിപ്പ് നടക്കുന്നതിനാൽ ആദ്യം പിങ്ക് പൊലീസ് സംഘം സ്ഥലത്ത് എത്തി.
യുവതിയെ പിടികൂടി ചോദ്യം ചെയ്തപ്പോൾ ആദ്യം ആയുർവേദ ആശുപത്രിയിലെ ഡോക്ടറാണ് എന്നാണ് യുവതി മൊഴി നൽകിയത്. തുടർന്ന് പൊലീസ് ഇവരെ മാറ്റി നിർത്തി തിരിച്ചും മറിച്ചും വിശദമായി ചോദ്യം ചെയ്തു. ഇതോടെ ഇവർ ഡോക്ടറാണെന്നു തെളിയിക്കുന്നതിനായി തിരിച്ചറിയൽ കാർഡും പുറത്തെടുത്തു കാട്ടി. എന്നാൽ, ഈ തിരിച്ചറിയൽ കാർഡും, യുവതിയുടെ മൊഴിയും വ്യാജമാണെന്ന് കണ്ടെത്തിയ പൊലീസ് സംഘം, യുവതിയെ കസ്റ്റഡിയിൽ എടുത്തു. വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് വനിതാ പൊലീസ് സംഘം നടത്തിയ ചോദ്യം ചെയ്യലിലും, ദേഹപരിശോധയിലുമാണ് യുവതിയുടെ വസ്ത്രത്തിനുള്ളിൽ തുണിയിൽ നിർമ്മിച്ച പുരുഷ ലൈംഗിക അവയവത്തിനു സമാനമായ വസ്തു കണ്ടെത്തിയത്. തുടർന്ന് ഇവർ ഇത് എന്താണെന്നു ചോദിച്ചതോടെയാണ് യുവതിയുടെ കള്ളത്തരങ്ങളെല്ലാം പൊളിഞ്ഞ് തുടങ്ങിയത്.
ഡോക്ടറാണെന്ന് പറഞ്ഞ യുവതി പിന്നീട്, പാതിവഴിയിൽ എം.ബി.ബി.എസ് പഠനം നടത്തിയതാണെന്ന് പറഞ്ഞു. പിന്നീട്, തിരുവനന്തുപുരം ആയുർവേദ ആശുപത്രിയിൽ പഠിച്ചതാണെന്നായി മൊഴി. എന്നാൽ, ഇതെല്ലാം വ്യാജമാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു.
കാരാപ്പുഴയിൽ യുവതിയ്‌ക്കൊപ്പമാണ് ഇവർ താമസിക്കുന്നതെന്നും മേഴ്‌സി മൊഴി നൽകി. തനിക്ക് പുരുഷനാകണമെന്നും ഇതിനു പണം കണ്ടെത്താനാണ് തട്ടിപ്പ് നടത്തിയതെന്നും ഇവർ ഒടുവിൽ പൊലീസിനു മുന്നിൽ സമ്മതിച്ചു.
കന്യാസ്ത്രീ മഠങ്ങളിൽ മുൻപ് താമസിച്ചിട്ടുള്ളതായാണ് ഇവർ പറയുന്നത്. കന്യാസ്ത്രീകൾ അടക്കമുള്ളവർ ലൈംഗിക താല്പര്യം തീർക്കുന്നതിനായി പുരുഷന്റെ ഹോർമോണുള്ള തന്നെ വിളിച്ചു വരുത്താറുണ്ടെന്നാണ് ഇവർ മൊഴി നൽകിയത്. പുരുഷ ലൈംഗിക അവയവത്തിന്റെ രൂപത്തിൽ തുണി ഉപയോഗിച്ച് നിർമ്മിക്കാൻ പഠിപ്പിച്ചത് ഈ കന്യാസ്ത്രീകളാണെന്ന് യുവതി പൊലീസിനോടു പറഞ്ഞു. ഇപ്പോഴും വിവിധ കന്യാസ്ത്രീ മഠങ്ങളിൽ ന്ന്നായി നിരവധി കന്യാസ്ത്രീകൾ തന്നെ വിളിക്കാറുണ്ടെന്നും ഇവർ പറഞ്ഞു. സ്ത്രീയുടെ രൂപമാണെങ്കിലും പുരുഷന്റെ ഹോർമോണുകൾ കൂടുതലുള്ളതിനാലാണ് തനിക്ക് ട്രാൻസ്‌ജെൻഡറായി ശസ്ത്രക്രിയ നടത്തേണ്ടി വരുന്നതെന്നും ഇവർ പറഞ്ഞു.
മുൻ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് തട്ട്ിപ്പ് നടത്താൻ ശ്രമിച്ചത് ഇവരാണെന്നു പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആശുപത്രിയിൽ നടത്തിയ തട്ടിപ്പ് സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്തിയ ശേഷം പ്രതിയെ ആവശ്യമെങ്കിൽ വീണ്ടും വിളിച്ചു വരുത്തുമെന്നും പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group