
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ പൊലീസ് സ്റ്റേഷനില്‍ യു ഡി എഫ് പ്രവർത്തകരും പോലീസുകാരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. അതിക്രമത്തില്‍ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു.
യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ജില്ലാ പഞ്ചായത്ത് അംഗമായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറി സെക്രട്ടറി വി. പി ദുല്‍ഖീഫില്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.
പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടു യുഡിഎഫ് പ്രവർത്തകരെ ഇന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ സന്ദർശിക്കാൻ എത്തിയപ്പോളാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


