ലോട്ടറി വില്പനക്കാരിയുടെ കൊലപാതകം ; പൊന്നമ്മക്കൊപ്പം ലോട്ടറി വിറ്റിരുന്ന സത്യൻ അറസ്റ്റിൽ
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ലോട്ടറി വിൽപ്പനക്കാരിയെ തലയ്ക്കടിച്ച് കൊന്ന പ്രതി അറസ്റ്റിൽ. മരിച്ച പൊന്നമ്മയ്ക്കൊപ്പം(55) ലോട്ടറി വിറ്റിരുന്ന സത്യനെ ഗാന്ധി നഗർ പൊലീസാണ് അറസ്റ്റ് ചെയ്തത്. പണവും സ്വർണ്ണവും കൈക്കലാക്കാനായിരുന്നു പൊന്നമ്മയെ സത്യൻ കൊന്നത്. മൂന്ന് ദിവസം മുൻപാണ് പൊന്നമ്മയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പൊന്നമ്മയുടെ മകളാണ് മെഡിക്കൽ കോളേജിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്.
കാൻസർ വാർഡിന് എതിർ വശത്ത് സിടി സ്കാൻ സെന്ററിനോടടുത്തുള്ള കുറ്റിക്കാട്ടിനുള്ളിലാണ് ശനിയാഴ്ച പകൽ ഒരുമണിയോടെയാണ് പൊന്നമ്മയുടെ മൃതദേഹം കണ്ടെടുത്തത്. ഹാർഡ്ബോർഡ് പെട്ടിക്കുള്ളിൽ പൊതിഞ്ഞ നിലയിലായിരുന്നു. ശനിയാഴ്ച രാവിലെ പ്രദേശത്ത് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ ആളുകൾ ആശുപത്രിയിൽ മാലിന്യം ശേഖരിക്കുന്നവരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാരെത്തി പെട്ടി തുറന്നപ്പോൾ അഴുകിയ മൃതദേഹം ചതപ്പിലേക്ക് പതിച്ചു. തുടർന്ന് ഗാന്ധി നഗർ പോലീസിനെ വിവരമറിയിച്ച് അന്വേഷണം നടത്തുകകയായിരുന്നു
മൃതദേഹം ദ്രവിച്ച് പോയതിനാൽ ചില ശാസ്ത്രീയ പരിശോധനകൾ കൂടി നടത്തിയാണ് മരിച്ചത് പൊന്നമ്മയാണെന്ന് സ്ഥിരീകരിച്ചത്. കല്ലോ ഭാരമേറിയ വസ്തുവോ മൂലം തലയ്ക്കടിയേറ്റാണ് പൊന്നമ്മ മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. തലയോട്ടിക്ക് സാരമായി ക്ഷതമേറ്റിരുന്നു. വർഷങ്ങളായി മെഡിക്കൽ കോളേജ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു പൊന്നമ്മ. ആഴ്ചയിലൊരിക്കൽ മാത്രമാണ് തൃക്കൊടിത്താനത്തെ മകളുടെ വീട്ടിലേക്ക് ഇവർ പോയിരുന്നത്.നാൽപ്പതിനായിരും രൂപയും പത്ത് പവനും പൊന്നമ്മയുടെ പക്കലുണ്ടായിരുന്നെന്ന് മകൾ പൊലീസിന് മൊഴി നൽകിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group