റേഷൻ കടക്കാർ ഇന്ന് സംസ്ഥാന വ്യാപക സമരത്തിൽ: കടകളുടെ ഇന്നത്തെ അവധി റദ്ദാക്കി സർക്കാർ: ഇതോടെ സമരത്തിന്റെ സമയം മാറ്റി റേഷൻ വ്യാപാരികൾ: റേഷൻ വാങ്ങാൻ വരുന്നവർക്ക് മധുരം നൽകണമെന്ന് സർക്കാർ നിർദേശം: എവിടന്നു കൊടുക്കുമെന്ന് വ്യാപാരികൾ

Spread the love

തിരുവനന്തപുരം: റേഷൻ കടക്കാർ സംസ്ഥാന വ്യാപകമായി ഇന്ന് സപ്ലൈ ഓഫീസുകൾക്ക് മുന്നിൽ നടത്തുന്ന സമരം പൊളിക്കാൻ ഇന്നത്തെ അവധി റദ്ദാക്കി പ്രവർത്തി ദിനമാക്കിയതായി കടക്കാർ ആരോപിച്ചു. ഇന്നത്തെ അവധി തിങ്കളാഴ്ചത്തേക്ക് നൽകിയിരിക്കുകയാണ്.

video
play-sharp-fill

ഇന്നത്തെ സമരം മാറ്റണമെന്ന് വകുപ്പ് മന്ത്രി ജി.ആർ. അനിൽ റേഷൻ വ്യാപാരികളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും വ്യാപാരികൾ ആവശ്യം തള്ളി. കടക്കാരുടെ വേതനം അടക്കം നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം’
അതേസമയം സമരത്തിന്റെ സമയം മാറ്റി റേഷൻ കടക്കാർ തിരിച്ചടിച്ചു. ഉച്ചയ്ക്ക് 12.30 നാണ് സപ്ലൈ ഓഫീസുകൾക്ക് മുന്നിൽ ധർണ . 12 വരെയാണ് റേഷൻ കടയുടെ പ്രവർത്തി സമയം.

അതിനു ശേഷം സമരം എന്ന നിലയിലേക്ക് മാറ്റി കടക്കാർ. സമരത്തിൽ നിന്ന് പിൻമാറുന്ന പ്രശ്നമില്ലന്നാണ് റേഷൻ വ്യാപാരി നിലപാട്.
നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കുന്നവർക്ക് മധുരം നൽകണമെന്ന വാക്കാൽ നിർദേശവും നൽകിയിട്ടുണ്ട്. എന്നാൽ ഇത് നടപ്പാക്കണമോ വേണ്ടയോ എന്ന് റേഷൻ വ്യാപാരി സംഘടനകൾ തീരുമാനിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധുരം നൽകുന്ന കാര്യം റേഷൻ ഇൻസ്പെക്ടർമാർ കടക്കാരെ വിളിച്ചറിച്ചിരുന്നു. എവിടന്നു കൊടുക്കുമെന്നാണ് വ്യാപാരികൾ ചോദിക്കുന്നത്.
കേരളപ്പിറവി ദിനത്തില്‍ രാജ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ റേഷന്‍ വ്യാപാരികളും ഉപഭോക്താക്കള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്യണമെന്നാണ് നിർദേശം.

കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കണമെന്നും നിർദേശം. നംവബറിലെ മാസാദ്യ അവധി ഈ മാസം മൂന്നിലേക്ക് മാറ്റി. ഒക്ടോബര്‍ മാസത്തെ റേഷന്‍ വിഹിതം കാര്‍ഡ് ഉടമകള്‍ക്ക് ഇന്ന് കൂടി കൈപ്പറ്റാം.