
ദേശീയ കബഡി താരം തേജ്പാല്‍ സിംഗ് (26) വെടിയേറ്റ് മരിച്ചു. പഞ്ചാബ് ജഗ്രാവോണിന് സമീപമുള്ള ഗിദ്ദര്‍വിന്ദി ഗ്രാമവാസിയാണ് കൊല്ലപ്പെട്ട തേജ്പാല്‍ സിംഗ്.
മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമികവിവരമെന്ന് പൊലീസ് അറിയിച്ചു. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ജഗ്രാവോണ്‍ പട്ടണത്തില്‍ നടുറോഡില്‍ ആയിരുന്നു കൊലപാതകം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഒരു വെള്ള സ്വിഫ്റ്റ് കാറിലെത്തിയ മൂന്നോ നാലോ പേരടങ്ങുന്ന സംഘമാണ് തേജ്പാലിന് നേരെ വെടിയുതിര്‍ത്തത്. വെടിയേറ്റ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തേജ്പാലിന് പ്രതികളുമായി മുന്‍പ് ചില തര്‍ക്കങ്ങളും വഴക്കുകളും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇത് പൊലീസില്‍ അറിയിച്ചിരുന്നില്ലെന്നും ലുധിയാന റൂറല്‍ എസ്‌എസ്പി പറഞ്ഞു. റൂമി ഗ്രാമത്തിലെ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.



