കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു; രാവിലെ 9 മണിക്ക് ആരംഭിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ മഹത്തായ നേട്ടം രാജ്യത്തിന് മുന്നില്‍ അവതരിപ്പിച്ചത്: പ്രതിഷേധിച്ച്‌ പ്രതിപക്ഷം

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ അതിദാരിദ്ര്യരഹിത സംസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭാ സമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി.രാവിലെ 9 മണിക്ക് ആരംഭിച്ച പ്രത്യേക സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ മഹത്തായ നേട്ടം രാജ്യത്തിന് മുന്നില്‍ അവതരിപ്പിച്ചത്.

video
play-sharp-fill

ദീർഘകാലമായുള്ള സാമൂഹ്യ ക്ഷേമ പദ്ധതികളും ജനകീയ വികസന നയങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാന സർക്കാരിന്റെ സംയുക്ത ശ്രമഫലമായാണ് അതിദാരിദ്ര്യത്തിന്റെ അവസാനഘട്ടവും വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഈ പ്രഖ്യാപനം പ്രതിപക്ഷം കടുത്ത എതിർപ്പോടെ സ്വീകരിച്ചു. സഭയില്‍ നിന്ന് പ്രതികരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഈ പ്രഖ്യാപനം യഥാർത്ഥ്യവിരുദ്ധമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തട്ടിപ്പാണെന്നും ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ പത്രങ്ങളിലും സർക്കാർ പരസ്യം നല്‍കി പൊതുജനത്തെ കബളിപ്പിക്കുകയാണെന്നു വിഡി സതീശൻ ആരോപിച്ചു. പ്രതിപക്ഷം സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുകയും മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ തന്നെ കടുത്ത മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു.

സഭയുടെ പ്രവർത്തനം ചട്ടങ്ങള്‍ ലംഘിച്ച്‌ മുന്നോട്ടുകൊണ്ടുപോയതായും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ സഭാ കവാടത്തില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം ഒരുമിച്ച്‌ സഭ ബഹിഷ്കരിച്ചു.

അതിദാരിദ്ര്യരഹിത സംസ്ഥാന പ്രഖ്യാപനം രാഷ്ട്രീയ പ്രചാരണമാത്രമാണെന്നും, യഥാർത്ഥത്തില്‍ സംസ്ഥാനത്ത് ഇപ്പോഴും നിരവധി കുടുംബങ്ങള്‍ ദാരിദ്ര്യരേഖയ്ക്കു കീഴില്‍ ജീവിക്കുകയാണെന്നും പ്രതിപക്ഷം വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് അതിദാരിദ്ര്യരഹിത പ്രഖ്യാപനത്തെ ചുറ്റിപ്പറ്റി ശക്തമായ രാഷ്ട്രീയ വിവാദം ഉയർന്നിരിക്കുകയാണ്.