വീട് മാറി കയറിയയാൾ കള്ളനെന്ന് തെറ്റിദ്ധരിച്ച് പോലീസിനെ വിളിച്ചു: പോലീസ് എത്തിയപ്പോൾ യുവാവ് തെങ്ങിൻ മുകളിൽ: പിന്നെ സംഭവിച്ചത് ഇങ്ങനെ

Spread the love

ബംഗളൂരു: കർണാടകയിലെ ഗഡാഗില്‍ കള്ളനാണെന്ന് നാട്ടുകാർ തെറ്റിദ്ധരിച്ചതിനെത്തുടർന്ന് യുവാവ് തെങ്ങില്‍ കയറി ഒളിച്ചത് നാല് മണിക്കൂർ.
ഒടുവില്‍ അഗ്നിരക്ഷാസേനയെത്തി താഴെയിറക്കി.

video
play-sharp-fill

തിങ്കളാഴ്ച രാവിലെ 4 മണിയോടെ ബെലഗാവിയില്‍ നിന്നുള്ള ബസവരാജ് സൊല്ലാപൂരാണ് തെങ്ങില്‍ കുടുങ്ങിയത്. ട്രെയിനില്‍ വിവേകാനന്ദ നഗറില്‍ എത്തിയ ഇയാള്‍, തന്റെ സുഹൃത്തിന്റെ വീടാണെന്ന് കരുതി ഒരു വീടിൻ്റെ വാതിലില്‍ മുട്ടുകയായിരുന്നു.

വീട് മാറിയത് മനസിലാക്കി തിരിഞ്ഞു നടക്കുമ്ബോഴേക്കും കള്ളനാണെന്ന് തെറ്റിധരിച്ച വീട്ടുകാർ പൊലീസിനെ അറിയിച്ച്‌ കഴിഞ്ഞിരുന്നു.
പൊലീസിനെ കണ്ട് ഭയന്നോടിയ ബസവരാജ് അടുത്തുള്ള തെങ്ങില്‍ കയറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസും നാട്ടുകാരും മണിക്കൂറുകളോളം നടത്തിയ തിരച്ചിലില്‍ , ഇയാള്‍ തെങ്ങിൻ്റെ മുകളില്‍ കണ്ടെത്തുകയായിരുന്നു. പൊലീസും നാട്ടുകാരും ആവർത്തിച്ച്‌ അഭ്യർത്ഥിച്ചിട്ടും, തഴെ ഇറങ്ങാൻ പറ്റാതെ വന്നതോടെയാണ് അഗ്നിരക്ഷാസേനയെ വിളിച്ചത്.

താൻ എങ്ങനെ മുകളിലേക്ക് കയറിയെന്ന് അറിയില്ലെന്നായിരുന്നു ഇറങ്ങാനുള്ള ആവശ്യത്തിനുള്ള മറുപടി. അവസാനം ഗോവണി വഴി ഇയാളെ താഴെ ഇറക്കുകയായിരുന്നു.