കോട്ടയത്ത് വിവരപൊതുജനസമ്പർക്ക വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷവും, ഭരണഭാഷ വാരാഘോഷവും വിവിധ പരിപാടികളോടെ സംഘടിപ്പിക്കും

Spread the love

കോട്ടയം: വിവരപൊതുജനസമ്പർക്ക വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷവും, ഭരണഭാഷ വാരാഘോഷവും വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് കളക്ടറേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ കളക്ടർ ചേതൻ കുമാർ മീണ നിർവഹിക്കും.

video
play-sharp-fill

എ.ഡി.എം എസ്.ശ്രീജിത്ത് അദ്ധ്യക്ഷനായിരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മഹാത്മാ ഗാന്ധി സർവകലാശാലാ സ്‌കൂൾ ഒഫ് ലെറ്റേഴ്‌സ് അദ്ധ്യാപകൻ പ്രൊഫ. അജു നാരായണൻ മുഖ്യപ്രഭാഷണം നിർവഹിക്കും.