കൊല്ലാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനവും ഉമ്മൻചാണ്ടി ജന്മദിനവും കടുവാക്കുളത്ത് സംഘടിപ്പിച്ചു

Spread the love

കൊല്ലാട്: ഇന്ദിരാഗാന്ധിയുടെ 41-ാം മത് രക്തസാക്ഷി ദിനവും ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന മുൻ മുഖ്യമന്ത്രി ജനനായകൻ ഉമ്മൻചാണ്ടിയുടെ 82-ാം മത് ജന്മദിനവും കൊല്ലാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടുവാക്കുളത്ത് അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി.

video
play-sharp-fill

മണ്ഡലം പ്രസിഡണ്ട് ജയൻ ബി മഠത്തിൻറെ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ബെറ്റി ടോജോ ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് പ്രസിഡണ്ട് സിബി ജോൺ കൈതയിൽ നേതാക്കളെ അനുസ്മരിച്ച് സംസാരിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് ആനി മാമൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി വത്സല അപ്പുക്കുട്ടൻ.ജനപ്രതിനിധികളായ മിനി ഇട്ടികുഞ്ഞ്, ജയന്തി ബിജു, മഞ്ജു രാജേഷ്, അനിൽകുമാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ ജനപ്രതിനിധികളായ ജോർജുകുട്ടി, ഉദയകുമാർ,ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ തമ്പാൻ കുര്യൻ വർഗീസ്, റോയ് എബ്രഹാം മടക്കമൂട്, ജേക്കബ് കെ കോര, ജയചന്ദ്രൻ, അഭിലാഷ്, ജോർജ് കടുവാക്കുളം, തങ്കച്ചൻ ചെറിയമഠം, സിന്ധു ബിജു, അജിത ബിനോയ്, മിനി ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു..