റോഡരികില്‍ ബസ് കാത്തുനിന്ന വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

Spread the love

കാസർഗോഡ്: റോഡരികില്‍ബസ് കാത്തുനിന്ന വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. അക്രമിയെ ഹെല്‍മറ്റുകൊണ്ട് അടിച്ച ശേഷം ഓടി രക്ഷപ്പെട്ട വിദ്യാർത്ഥി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കാസർകോട് മേല്‍പ്പറമ്പ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

video
play-sharp-fill

ഇന്നലെ (വ്യാഴാഴ്ച്ച) ഉച്ചയ്‌ക്ക് ശേഷമായിരുന്നു സംഭവം. സ്റ്റോപ്പില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്നു 16 കാരനായ വിദ്യാർത്ഥി. സ്‌കൂട്ടറിലെത്തിയ ഒരാള്‍ കുട്ടിയോട് വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുത്തെങ്കിലും തൃപ്‌തനായില്ല. വഴി കാണിക്കാനെന്ന വ്യാജേന ഇയാള്‍ വിദ്യാർത്ഥിയെ നിർബന്ധിച്ച്‌ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് വിജനമായ സ്ഥലത്തെ വീട്ടിലെത്തിച്ച്‌ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ ഹെല്‍മറ്റെടുത്ത് അക്രമിയെ അടിച്ചശേഷം വിദ്യാർത്ഥി ഓടി രക്ഷപ്പെടുകയായിരുന്നു.

തൊട്ടുപിന്നാലെ അക്രമിയും സ്‌കൂട്ടറില്‍ രക്ഷപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണെന്നും  പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group