
പെട്ടെന്ന് എന്തുണ്ടാക്കും എന്ന് ചിന്തിച്ചാല്‍ അധികം പേരും ഉണ്ടാക്കുന്ന ഒരേയൊരു വിഭവമാണ് മോരുകറി. പല സ്ഥലങ്ങളിലും പല തരത്തിലാണ് മോരുകറി ഉണ്ടാക്കിയെടുക്കുന്നത്.
തേങ്ങയരച്ചും അല്ലാതെയും മോര് കാച്ചാറുണ്ട്. എന്നാല്‍ മോരുകറി കുറെ ദിവസം വച്ച് നമുക്ക് കഴിക്കാൻ കഴിയാറില്ല. പെട്ടെന്ന് കേടായി പോകും. എന്നാല്‍ ഇനി കുറച്ചധികം ദിവസം ചീത്തയാകാതെ ഇരിക്കുന്ന രീതിയില്‍ മോരുകറി ഉണ്ടാക്കി എടുക്കാം. ചില പൊടിക്കൈകള്‍ പരീക്ഷിച്ചാല്‍ മതി. എങ്ങനെയാണെന്ന് നോക്കാം.
ആദ്യം പാൻ വച്ച് വെളിച്ചെണ്ണ ഒഴിക്കുക. അതില്‍ കടുകും ഉലുവയും ചുവന്നമുളകും ചേർത്ത് വഴറ്റിയെടുക്കുക. ശേഷം ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റിയെടുക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെറിയുള്ളി ചേർക്കാതിരിക്കുന്നതാകും കൂടുതല്‍ ദിവസം മോരുകറി ചീത്തയാകാതെ ഇരിക്കാൻ നല്ലത്. ഇനി ഇതിലേക്ക് മുളക്പൊടിയും മഞ്ഞപൊടിയും ജീരകപൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കാം.
ഇനി പൊടികള്‍ പാകമായി കഴിയുമ്പോള്‍ തീ അണയ്ക്കാവുന്നതാണ്. ശേഷം കട്ട തൈര് ഇത്തിരി വെള്ളവും ചേർത്ത് അയഞ്ഞ പരുവത്തില്‍ മിക്സിയില്‍ അടിച്ചെടുക്കണം. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി എന്നിവ എണ്ണയില്‍ വഴറ്റി തൈരിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കണം. മോര്കരി തയ്യാറാക്കുന്നതിനായി തൈര് ചൂടാക്കേണ്ടതില്ല. അഥവ ചൂട് വേണമെങ്കില്‍ ചെറിയ തീയില്‍ വച്ചാല്‍ മതിയാകും. ഇങ്ങനെ ചെയ്‌താല്‍ കൂടുതല്‍ ദിവസം മോരുകറി ചീത്തയാകാതെ ഇരിക്കും.



