‘ഫീസ് വർദ്ധനവില്‍ അപാകതയില്ല’; കോടതി സേവനങ്ങള്‍ക്കുള്ള ഫീസ് വർദ്ധിപ്പിച്ച സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ അംഗീകാരം

Spread the love

കൊച്ചി: വിവിധ കോടതി സേവനങ്ങള്‍ക്കുള്ള ഫീസ് വർദ്ധിപ്പിച്ച സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ അംഗീകാരം.

video
play-sharp-fill

ഫീസ് വർദ്ധനവിനെതിരെ ഹൈക്കോടതിയിലെ അഭിഭാഷക സംഘടന സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഫീസ് വർദ്ധനവില്‍ അപാകതയില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

ഫീസ് വർദ്ധനവിനെതിരെ കോടതി ബഹിഷ്കരണം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ക്ക് പിന്നാലെയായിരുന്നു സംഘടന പൊതുതാത്പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർദ്ധനവ് അന്യായവും അനുചിതവുമാണ് എന്നായിരുന്നു ഹർജിക്കാരുടെ വാദം. ജസ്റ്റിസ് വി കെ മോഹനൻ കമ്മീഷൻ്റെ പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ കോർട്ട് ഫീസുകള്‍ വർദ്ധിപ്പിച്ചത്.