
ദോഹ: സർക്കാരിന്റെ തുടർഭരണംകൊണ്ട് കേരളത്തിനു വലിയ നേട്ടങ്ങളുണ്ടായി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ചരിത്രത്തിലെ പുതുമയായിരുന്നു തുടർഭരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അസാധ്യമായ പലതും കേരളം സാധ്യമാക്കി.
ശിശുമരണ നിരക്ക് രാജ്യത്ത് ആയിരത്തിൽ 25 ആണ്. ലോകത്തെ ഏറ്റവും വലിയ വികസിത രാജ്യമായ യുഎസിൽ ഇത് 5.6 ആണ്. കേരളത്തിൽ 5 ആണ്. യുഎസിനെ കടത്തിവെട്ടുന്ന നേട്ടം കേരളം ഉണ്ടാക്കി.
പ്രതിസന്ധികളെ അതിജീവിക്കാൻ കൂട്ടായ സഹകരണത്തോടെ കഴിഞ്ഞു. ഒന്നും മുന്നോട്ടുപോക്കിനു തടസ്സമായില്ല. വികസനത്തോടൊപ്പം ക്ഷേമപ്രവർത്തനത്തിനും സർക്കാർ മുൻതൂക്കം നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തുമ്പോൾ ക്ഷേമപെൻഷൻ 600 രൂപയാണ്. അന്നത് കടലാസിൽ മാത്രമാണ്. സർക്കാർ ആദ്യം പെൻഷൻ കൊടുത്തു തീർത്തു. പിന്നീട് പെൻഷൻ ഉയർത്തി. നാളെ മുതൽ ക്ഷേമപെൻഷൻ 2,000രൂപയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നോർക്ക ഡയറക്ടർ സി.വി. റപ്പായി അധ്യക്ഷനായിരുന്നു. സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുൽ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് അൽ താനി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, ജി.കെ. മേനോൻ, സ്വാഗത സംഘം ചെയർമാൻ ഇ.എം. സുധീർ എന്നിവർ പ്രസംഗിച്ചു.



