
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡി.എ.) നാല് ശതമാനം ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ധനവകുപ്പ് ഉത്തരവിറക്കിയത്.
ജീവനക്കാരുടെ ക്ഷാമബത്ത 18 ശതമാനത്തില്‍ നിന്ന് 22 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. വർധിപ്പിച്ച ഡി.എ. ഒക്ടോബറിലെ ശമ്ബളത്തോടൊപ്പം നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം, സർക്കാർ ജീവനക്കാർ വളരെക്കാലമായി നേരിടുന്ന പ്രശ്നം ഡി.എ. കുടിശ്ശികയാണ്. നിലവില്‍ അവർക്ക് 13 ശതമാനം ഡി.എ. കുടിശ്ശിക ഇപ്പോഴും ലഭിക്കാനുണ്ട്. ഈ വിഷയം സംഘടനകള്‍ അടക്കം ചൂണ്ടിക്കാണിക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ക്ഷേമ പെൻഷൻ വിതരണം നവംബർ മുതല്‍ ആരംഭിക്കും, കുടിശ്ശിക ഉള്‍പ്പെടെ 3600 രൂപ നല്‍കും. ഒരു മാസത്തെ കുടിശ്ശിക ഉള്‍പ്പെടെയുള്ള ക്ഷേമ പെൻഷൻ വിതരണം നവംബർ മാസം മുതല്‍ ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു.
കഴിഞ്ഞ മാസത്തെ കുടിശ്ശിക ഉള്‍പ്പെടെ 3600 രൂപയാണ് ഈ മാസം വിതരണം ചെയ്യുക. നടപ്പാക്കാനാകുന്ന കാര്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചതെന്നും ഇത് ‘ലോട്ടറി അടിച്ചിട്ട്’ നടത്തിയ പ്രഖ്യാപനങ്ങളല്ലെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് കാര്യങ്ങളെ പോസിറ്റീവായി കാണണമെന്നും, ക്ഷേമ പദ്ധതികള്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ടല്ലെന്നും പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പാക്കുമെന്ന് സർക്കാരിന് ആത്മവിശ്വാസമുണ്ടെന്നും കെ.എൻ. ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.



