‘അദാലത്ത്‌ എ ഐ’ : കോടതിയിൽ സാക്ഷി മൊഴി ഇനി ‘എ ഐ’ രേഖപ്പെടുത്തും

Spread the love

നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ കോടതികളിൽ സാക്ഷിമൊഴികൾ അദാലത്ത് ‘എഐ ടൂൾ’ വഴിയായിരിക്കും രേഖപ്പെടുത്തുക. ഇതുവരെ ജുഡീഷ്യൽ ഓഫീസർ നേരിട്ടും അതല്ലെങ്കിൽ ജുഡീഷ്യൽ ഓഫീസറുടെ നിർദേശപ്രകാരം കോടതി ജീവനക്കാരോ ആയിരുന്നു സാക്ഷിമൊഴി രേഖപ്പെടുത്തിയിരുന്നത്. സാക്ഷിമൊഴി രേഖപ്പെടുത്തുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ ഇതിലൂടെ കഴിയും.

video
play-sharp-fill

ഈ വര്‍ഷം ആദ്യംമുതല്‍ അദാലത്ത് എഐ ടൂള്‍ എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലടക്കം ഉപയോഗിച്ചിരുന്നു. അദാലത്ത് എഐ ടൂള്‍ ഉപയോഗിക്കുന്നതില്‍ താത്കാലക തടസ്സമുണ്ടായാല്‍ ഹൈക്കോടതി ഐടി വിഭാഗത്തിന്റെ അനുമതിയോടെ അനുവദനീയമായ മറ്റ് ടൂളുകളും ഇതിനായി ഉപയോഗിക്കാം.

സാക്ഷിമൊഴി രേഖപ്പെടുത്തി കോടതിയുടെ സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതോടെ കേസിലെ കക്ഷികള്‍ക്കും ഇത് ലഭ്യമാകും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group