പിഎം ശ്രീ വിഷയം: വ്യക്തത വരുത്താൻ ഉപസമിതി പരിശോധിക്കും; സിപിഐ നേതാക്കള്‍ ഉറ്റ സുഹൃത്തുക്കളും സഹോദരങ്ങളുമാണ്; എം എ ബേബി

Spread the love

പിഎം ശ്രീ വിഷയത്തില്‍ വ്യക്തത വരുത്താൻ  ഉപസമിതി പരിശോധിക്കുമെന്നും തീരുമാനം ആകും വരെ തുടർ നടപടികള്‍ എല്ലാം മരവിപ്പിച്ചിട്ടുണ്ടെന്നും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി.

video
play-sharp-fill

പിഎം ശ്രീ വിഷയത്തില്‍ താൻ നേരിട്ട് ഇടപെട്ടത് അസ്വഭാവികമല്ലെന്നും സംസ്ഥാന നേതൃത്വത്തിന് വേണ്ട സഹായം നല്‍കുമെന്ന് അന്ന് താൻ പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു. മുന്നണി ദുർബലമാകും എന്നടക്കം ചില മാധ്യമങ്ങള്‍ മനക്കോട്ട കെട്ടി, എന്നാല്‍ കേരളത്തിലെ നേതൃത്വം വളരെ പക്വതയോടെ പ്രവർത്തിച്ചെന്നും സിപിഐ നേതാക്കള്‍ ഉറ്റ സുഹൃത്തുക്കളും സഹോദരങ്ങളുമാണ് ചില സാഹചര്യത്തില്‍ ചിലത് പറഞ്ഞു പോകും. അത് അങ്ങനെ തന്നെ ഇരു കൂട്ടരും കാണുമെന്നും അദ്ദേഹം പറഞ്ഞു

സംസ്ഥാന നേതൃത്വത്തിന് ജാഗ്രത കുറവുണ്ടായോ എന്ന് ഇപ്പോള്‍ പരിശോധിക്കേണ്ടതില്ല. നയം മാറ്റി എന്നൊക്കെ പറഞ്ഞവർ തന്നെ അക്കാര്യം വിശദീകരിച്ചു കഴിഞ്ഞു. പോളിറ്റ് ബ്യൂറോ ഈ വിഷയം പരിശോധിച്ചിട്ടില്ലെന്നും പിബി കൂടാനിരിക്കുകയാണെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group