കെപിസിസി നേതൃയോഗം നവംബർ ഒന്നിന്; കെപിസിസിയുടെ പുതിയ ഭാരവാഹികള്‍ യോഗത്തില്‍ ചുമതലയേറ്റെടുക്കും

Spread the love

തിരുവനന്തപുരം: പുനഃസംഘടനയ്ക്ക് പിന്നാലെ നേതാക്കള്‍ക്കിടയില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ക്കിടെ കെപിസിസി നേതൃയോഗം നവംബർ ഒന്നിന് നടക്കും.

video
play-sharp-fill

കെപിസിസിയുടെ പുതിയ ഭാരവാഹികള്‍ യോഗത്തില്‍ ചുമതലയേറ്റെടുക്കും. തദ്ദേശതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ യോഗം വിലയിരുത്തും.

കെപിസിസി, യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയ്ക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം അതൃപ്തി പരസ്യമാക്കിയതോടെ നേരത്തെ നേതൃയോഗം മാറ്റിവെച്ചിരുന്നു. കെപിസിസി പരിപാടികള്‍ വി ഡി സതീശൻ ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് നേതൃയോഗം മാറ്റിവെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേതാക്കളുടെ അനിഷ്ടം പരസ്യമായതോടെ സമവായത്തിനുള്ള നീക്കം ഹൈക്കമാൻഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കെപിസിസിയുമായി സഹകരിക്കണമെന്ന് വി ഡി സതീശനോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നു.