സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്റ്റര്‍ നമ്ബര്‍ ഇനി KL-90 സീരീസില്‍; കരട് വിജ്ഞാപനം പുറത്തിറക്കി

Spread the love

തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്റ്റർ നമ്ബറുകള്‍ നല്‍കുന്നതിനുള്ള കരട് വിജ്ഞാപനം പുറത്തിറക്കി.

video
play-sharp-fill

KL-90 സീരീസില്‍ രജിസ്റ്റര്‍ നമ്ബർ നല്‍കുന്നതിനാണ് വിജ്ഞാപനമായിരിക്കുന്നത്. KL 90, KL 90 Dസീരീസിലായിരിക്കും സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക. മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രോട്ടോക്കോള്‍ വാഹനങ്ങള്‍ എന്നിവക്കായി ചില നമ്ബറുകള്‍ പ്രത്യേകമായി മാറ്റിവക്കും.

സംസ്ഥാന സര്‍ക്കാരിന്‍റെയും വകുപ്പുകളുടെയും വാഹനങ്ങള്‍ക്ക് KL-90 അത് കഴിഞ്ഞാല്‍ KL-90D സീരിസിലാണ് രജിസ്ട്രേഷന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും KL 90A, ശേഷം KL 90E രജിസ്ട്രേഷന്‍ നമ്ബറുകള്‍ നല്‍കും. KL 90B, KL 90F രജിസ്ട്രേഷനിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക.

അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, വിവിധ കോര്‍പ്പറേഷനുകള്‍, സര്‍വകലാശാലകള്‍ എന്നിവക്ക് KL 90Cയും ആ സീരീസിലെ രജിസ്ട്രേഷന്‍ കഴിഞ്ഞാല്‍ KL 90G സീരീസിലും രജിസ്ട്രേഷന്‍ നല്‍കും.

കെഎസ്ആർടിസി ബസുകള്‍ക്കുള്ള KL 15 സീരീസ് തുടരും. മോട്ടോര്‍ വാഹന വകുപ്പ് ചട്ടം ഭേദഗതി ചെയ്താണ് പുതിയ മാറ്റം നടപ്പിലാക്കുക. മുകളില്‍ പറഞ്ഞ വാഹനങ്ങള്‍ ഏതെങ്കിലും കാരണത്താല്‍ സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വില്‍ക്കുന്പോള്‍ നിര്‍ബന്ധമായും വാഹന രജിസ്ട്രേഷന്‍ മാറ്റണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്