
മുണ്ടക്കയം: തിരക്കേറിയ എരുമേലി പൂഞ്ഞാർ സംസ്ഥാന പാതയിൽ പുലിക്കുന്നിനും കണ്ണിമലയ്ക്കും ഇടയിൽ റോഡരികിൽ നിൽക്കുന്ന ഇല്ലികൾ റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്നത് വാഹനങ്ങൾക്കും, വഴി യാത്രികർക്കും ഭീഷണിയായി മാറുന്നു.
വെട്ടി മാറ്റിയ ഇല്ലിയുടെ ഭാഗങ്ങൾ റോഡിൽ ഇട്ടിരിക്കുന്നതും വാഹനങ്ങൾക്കും, കാൽ നട യാത്രികർക്കും വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴും ഇല്ലിമരങ്ങളിൽ വാഹനങ്ങൾ ഉരസുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്.
സ്കൂൾ ബസുകളിൽ ഇതു വഴി യാത്ര ചെയ്യുന്ന കുട്ടികൾക്കും മറ്റ് വാഹന യാത്രക്കാർക്കും ഇല്ലിക്കൂട്ടം വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. സ്കൂൾ ബസ് ജീവനക്കാരും, സ്വകാര്യ ബസിലെ ബസിൽ ജീവനക്കാരും ബസിലേക്ക് ചാഞ്ഞ് വരുന്ന ഇല്ലി കമ്പുകൾ മാറ്റിയാത്രികരെ അപകടങ്ങൾ പറ്റാതെ സംരക്ഷിക്കുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമല സീസൺ ആരംഭിക്കുവാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ ദിവസേന ആയിരക്കണക്കിന് അയ്യപ്പഭക്തന്മാരുടെ വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ അപകടാവസ്ഥയിലുള്ള ഇല്ലിമരങ്ങൾ മുറിച്ചുമാറ്റി സുഗമമായി അയ്യപ്പഭക്തർക്കും മറ്റു ജനങ്ങൾക്കും യാത്ര ചെയ്യുന്നതിനുള്ള നടപടികൾ അധികാരികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.



