
കോട്ടയം:എലിക്കുളം ഗ്രാമപഞ്ചായത്തിലെ വികസന സദസ് വെളളിയാഴ്ച (ഒക്ടോബര്‍ 31) രാവിലെ 10ന് സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്യും.
ഇളങ്ങുളം സെന്റ് മേരീസ് ചര്‍ച്ച് പാരീഷ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട് അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്തിന്റെ വികസനരേഖ സര്‍ക്കാര്‍ ചീഫ് വിപ്പ് പ്രകാശനം ചെയ്യും. ജില്ലാ ആസൂത്രണ സമിതിയംഗം കെ. രാജേഷ് മുഖ്യപ്രഭാഷണം നടത്തും.
കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഒക്ടോബര്‍ 31 (വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടിന്് ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി മുഖ്യപ്രഭാഷണം നടത്തും.



