play-sharp-fill
ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്നും പരീക്ഷാപേപ്പർ കണ്ടെത്തിയ സംഭവം ; കേരളസർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു

ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്നും പരീക്ഷാപേപ്പർ കണ്ടെത്തിയ സംഭവം ; കേരളസർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയ്ക്കുനേരെ നടന്ന വധ ശ്രമ കേസിൽ മുഖ്യപ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും പരീക്ഷ എഴുതുവാനുള്ള പേപ്പർ കണ്ടെത്തിയ സംഭവത്തിൽ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു. വിഷയത്തിൽ അന്വേഷണം നടത്താൻ കേരള സർവകലാശാല വൈസ് ചാൻസിലർ പ്രോ വിസിക്കും പരീക്ഷ കൺട്രോളർക്കും നിർദ്ദേശം നൽകി.

ശിവരഞ്ജിത്തിന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് സർവ്വകലാശാല പരീക്ഷക്ക് ഉത്തരം എഴുതാനുള്ള പേപ്പറുകൾ കണ്ടെത്തിയത്. ഇതോടൊപ്പം ഫിസിക്കൽ എജ്യൂക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തി. എന്തിന് വേണ്ടിയാണ് ശിവരഞ്ജിത്ത് പേപ്പറുകൾ സൂക്ഷിച്ചു വച്ചതെന്നും എവിടെ നിന്നാണ് ഇത് കിട്ടിയതെന്നും വ്യക്തമല്ല. പരീക്ഷയിൽ കോപ്പി അടിക്കാൻ വേണ്ടിയാവാം ഉത്തരക്കടലാസുകൾ ഉപയോഗിച്ചതെന്ന സംശയത്തിലാണ് പോലീസ്. നാല് കെട്ട് ഉത്തരപേപ്പറുകളാണ് ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്. ഒരു കെട്ടിൽ പന്ത്രണ്ട് ആൻസർ ഷീറ്റുകളാണുള്ളത്.ശിവരഞ്ജിത്തിന്റെ ആറ്റുകാലിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group