മലപ്പുറത്ത്‌ കെട്ടിടത്തിന്റെ ടെറസിനു മുകളിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം: പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി; മരിച്ചത് തമിഴ്നാട് സ്വദേശിയെന്ന് സംശയം

Spread the love

മലപ്പുറം : മഞ്ചേരി ചെരണിയിൽ രണ്ടാഴ്ച മുൻപ് കെട്ടിടത്തിന്റെ ടെറസിനു മുകളിൽ കണ്ടെത്തിയ അസ്ഥികൂടത്തിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ മഞ്ചേരി മെഡിക്കൽ കോളജിൽ പൂർത്തിയായി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മരണ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

video
play-sharp-fill

കൊലപാതകമാണോയെന്നത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണ സംഘം ഇന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് സർജനിൽനിന്ന് വിവരങ്ങൾ ശേഖരിക്കും. അസ്‌ഥികൂടം തമിഴ്‌നാട് സ്വദേശി വീരമണിയുടേതാണെന്ന് (42) പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളുടെ ബന്ധുക്കളിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.

വീരമണിയുടെ കുടുംബാംഗങ്ങളെ മഞ്ചേരിയിലെത്തിച്ച് ഡിഎൻഎ ശേഖരിച്ചിരുന്നു. ഡിഎൻഎ ഫലം ഒത്തുവന്നാൽ മരിച്ചത് തമിഴ്‌നാട് സ്വദേശിയാണെന്നു സ്‌ഥിരീകരിക്കാനാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group