
ബംഗളൂരു: സെക്കൻഡ് ഹാൻഡ് ഫോണുകള്‍ വാങ്ങി ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ബംഗളൂരു പൊലീസ്. കൃത്യമായ രേഖകളില്ലാതെ ഫോണുകള്‍ വാങ്ങുമ്പോൾ സൂക്ഷിക്കണമെന്നും ഇത്തരം ഇടപാടുകള്‍ സാമ്ബത്തികവും നിയമപരവുമായ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം എന്നും പൊലീസ് അറിയിച്ചു.
ഇന്നത്തെ കാലത്ത് സെക്കന്റ് ഹാൻഡ് ഫോൺ വാങ്ങുന്ന നിരവധി പേരുണ്ട് എന്നാൽ രേഖകളില്ലാതെ ഫോണ്‍ വാങ്ങിയാല്‍ പണവും ഫോണും നഷ്ടമാകുമെന്നും പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് പറഞ്ഞു.
നിങ്ങളുടെ കൈവശമുള്ള ഫോണ്‍ ചിലപ്പോള്‍ മോഷ്ടിക്കപ്പെട്ടതായിരിക്കാമെന്നും നിങ്ങള്‍ നല്കുന്ന പണം മോഷ്ടാക്കളുടെ കൈവശമായിരിക്കാം എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ഒന്നരമാസത്തിനിടെ മോഷ്ടിക്കപ്പെട്ടതോ കളഞ്ഞുപോയതോ ആയ 1950 ഫോണുകളാണ് സിറ്റി പൊലീസ് കണ്ടെത്തിയത്. ഐഎംഇഐ നമ്ബരുകള്‍ ഉപയോഗിച്ച് ഫോണ്‍ എവിടെയാണെന്ന് ട്രാക്ക് ചെയ്യാനാകും. സെക്കൻഡ് ഹാൻഡ് ഫോണ്‍ വില്‍പ്പനക്കാരില്‍ നിന്ന് മോഷണം പോയ ഫോണാണെന്ന് അറിയാതെ വാങ്ങിയവരാണ് പിടിയിലായവരില്‍ ഭൂരിഭാഗം പേരും. മോഷ്ടിക്കപ്പെട്ട ഫോണുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നവരോട് പൊലീസ് സ്റ്റേഷനിലെത്താൻ നിർദേശം നല്‍കിയിട്ടുണ്ട്.

