
കോഴിക്കോട് : കൊടിയത്തൂരിൽ നിർമ്മാണത്തിലിരിക്കുന്ന മലിനജല ടാങ്കിൽ വീണ് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.
എറണാകുളം ആലുവ പൈപ്പ് ലൈൻ റോഡിൽ താമസിക്കുന്ന സിയാസിന്റെ മകൻ മുഹമ്മദ് സിനാൻ (15) ആണ് മരിച്ചത്.
മലിനജല സംസ്കരണത്തിനായി കുഴിച്ച കുഴിയിലാണ് കുട്ടി വീണത്. ഫയർഫോഴ്സ് കുട്ടിയെ പുറത്ത് എടുത്ത് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ഇന്ന് മരണപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



