ആഭിചാരക്രിയക്ക് കൂട്ടുനിന്നില്ല; കൊല്ലത്ത്‌ ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ച് ഭർത്താവിന്റെ ക്രൂരത

Spread the love

കൊല്ലം: ആഭിചാരക്രിയക്ക് കൂട്ടുനിൽക്കാത്തതിന് ഭാര്യയ്ക്ക് ഭർത്താവിന്റെ  ക്രൂരപീഡനം. ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ച് ഭർത്താവ് പൊള്ളിച്ചു. ചടയമംഗലം സ്വദേശി റെജുല (35) യ്ക്കാണ് പരിക്കേറ്റത്. ഭർത്താവ് സജീറിനെനെതിരെ യുവതിയുടെ ബന്ധുക്കൾ ചടയമംഗലം പൊലീസിൽ പരാതി നൽകി.

video
play-sharp-fill

ഇന്നലെ ( ബുധൻ ) രാവിലെയാണ് സംഭവം. ഭാര്യയുടെ ദേഹത്ത് സാത്താൻ കൂടി എന്ന് പറഞ്ഞ് സജീർ വീട്ടിൽ ഒരു ഉസ്‌താദിനെ വിളിച്ചുകൊണ്ടുവരികയും തുടർന്ന് ഉസ്ത‌ാദിൻ്റെ മുൻപിൽ തലമുടി അഴിച്ചിട്ട് ഇരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.  എന്നാൽ റെജുല ഇതിന് തയ്യാറായില്ല. താൻ ആഭിചാരക്രിയകൾക്ക് കൂട്ടുനിൽക്കില്ലെന്ന് റെജുല പറഞ്ഞു. ഇതോടെയാണ് പ്രകോപിതനായ സജീർ വീട്ടിലിരുന്ന തിളച്ച മീൻകയറി റെജുലയുടെ മുഖത്തേക്ക് ഒഴിക്കുന്നത്.

റെജുലയുടെ കരച്ചിൽകേട്ട് അയൽവാസികളും ബന്ധുക്കളും ഓടിയെത്തി ഉടൻതന്നെ അഞ്ചലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരമറിയിച്ചത്.  ചടയമംഗലം പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group