വിവിധയിടങ്ങളിൽ നിന്നായി അൻപതഞ്ചോളം ബാറ്ററികൾ മോഷ്ടിച്ച് 15 ലക്ഷത്തോളം രൂപക്ക് വിൽപന നടത്തി ; വാഹനങ്ങളിലും തട്ടുകടകളിലും നിന്ന് ബാറ്ററി മോഷണം പതിവാക്കിയ അന്തർ സംസ്ഥാന മോഷ്ട്ടാക്കളെ പിടികൂടി മുഹമ്മ പൊലീസ്

Spread the love

മുഹമ്മ : വാഹനങ്ങളിലും തട്ടുകടകളിലും നിന്ന് ബാറ്ററി മോഷ്ടിച്ച് വിൽപന നടത്തുന്ന അന്തർ ജില്ല മോഷ്ടാക്കളെ ആലപ്പുഴ മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

തുമ്പോളി തെക്കേ പാലക്കൽ വീട്ടിൽ ബിജു പൗലോസ്(44), മണ്ണഞ്ചേരി വെളിയിൽ വീട്ടിൽ ശ്യാം ലാൽ(48) എന്നിവരാണ് അറസ്റ്റിലായത്.

മുഹമ്മ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിലെ ബാറ്ററി മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ 26-ാം തീയതി രാത്രിയാണ് രണ്ടംഗ സംഘം കാറിലെത്തി സ്വകാര്യ ബസിന്റെ ബാറ്ററി മോഷ്ടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

5L00 ഓളം സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. യൂബർ ടാക്സി ഡ്രൈവറായ ബിജു പൗലോസ്, സെക്യൂരിറ്റി ജോലിക്ക് പോകുന്ന ശ്യാം ലാലുമായി രാത്രി സഞ്ചരിച്ച് വലിയ വാഹനങ്ങൾ കണ്ടെത്തിയാണ് ബാറ്ററി മോഷ്ടിക്കുന്നത്.സമാന കേസിൽ മുമ്പും പ്രതികൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

വാഹനത്തിൻ്റെ നമ്പർ മാറ്റി മോഷണം നടത്തുന്നതിനാൽ പ്രതികളിലേയ്ക്ക് എത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല.

കേരളത്തിൻ്റെ പല ഭാഗത്ത് നിന്നായി 55 ബാറ്ററികൾ മോഷ്ടിച്ച് 15 ലക്ഷത്തോളം രൂപക്ക് വിൽപന നടത്തിയിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചു. ആലപ്പുഴ,എറണാകുളം,കൊല്ലം,കോട്ടയം,തൃശൂർ,ഇടുക്കി ജില്ലയിലെ പല സ്ഥലത്തും ഇവർ ബാറ്ററി മോഷണം നടത്തിയിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രൻ്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

മുഹമ്മ എസ് എച്ച് ഒ വി.സി വിഷ്ണുകുമാർ,എസ് ഐ സുനിൽകുമാർ,സി പി ഒമാരായ അബിൻ,ശ്രീരാജ്, ചേർത്തല ഡി വൈ എസ് പി സ്ക്വാഡ് അംഗങ്ങൾ, അരുൺ പ്രവീഷ്,ഗിരീഷ്, കാമറ കൺട്രോൾ സി പി ഒ അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

*വാഹനങ്ങളിലും തട്ടുകടകളിലും നിന്ന് ബാറ്ററി മോഷണം; രണ്ടുപേർ അറസ്റ്റിൽ*

വാഹനങ്ങളിലും തട്ടുകടകളിലും നിന്ന് ബാറ്ററി മോഷ്ടിച്ച് വിൽപന നടത്തുന്ന അന്തർ ജില്ല മോഷ്ടാക്കളെ ആലപ്പുഴ മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തു.

തുമ്പോളി തെക്കേ പാലക്കൽ വീട്ടിൽ ബിജു പൗലോസ്(44), മണ്ണഞ്ചേരി വെളിയിൽ വീട്ടിൽ ശ്യാം ലാൽ(48) എന്നിവരാണ് അറസ്റ്റിലായത്.

മുഹമ്മ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിലെ ബാറ്ററി മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ 26-ാം തീയതി രാത്രിയാണ് രണ്ടംഗ സംഘം കാറിലെത്തി സ്വകാര്യ ബസിന്റെ ബാറ്ററി മോഷ്ടിച്ചത്.

500 ഓളം സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്.

യൂബർ ടാക്സി ഡ്രൈവറായ ബിജു പൗലോസ്, സെക്യൂരിറ്റി ജോലിക്ക് പോകുന്ന ശ്യാം ലാലുമായി രാത്രി സഞ്ചരിച്ച് വലിയ വാഹനങ്ങൾ കണ്ടെത്തിയാണ് ബാറ്ററി മോഷ്ടിക്കുന്നത്.

സമാന കേസിൽ മുമ്പും പ്രതികൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

വാഹനത്തിൻ്റെ നമ്പർ മാറ്റി മോഷണം നടത്തുന്നതിനാൽ പ്രതികളിലേയ്ക്ക് എത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല.

കേരളത്തിൻ്റെ പല ഭാഗത്ത് നിന്നായി 55 ബാറ്ററികൾ മോഷ്ടിച്ച് 15 ലക്ഷത്തോളം രൂപക്ക് വിൽപന നടത്തിയിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചു.

ആലപ്പുഴ,എറണാകുളം,കൊല്ലം,കോട്ടയം,തൃശൂർ,ഇടുക്കി ജില്ലയിലെ പല സ്ഥലത്തും ഇവർ ബാറ്ററി മോഷണം നടത്തിയിട്ടുണ്ട്.