കൊല്ലത്ത്‌ കാൽനടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് കെഎസ്ആർടിസി; യുവാവിന് ദാരുണാന്ത്യം

Spread the love

കൊല്ലം: കൊല്ലം ദേശീയപാതയില്‍  കെഎസ്ആർടിസി ബസിടിച്ച്‌ കാല്‍നടയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. തിരുനെല്‍വേലിയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസാണ് അപകടമുണ്ടാക്കിയത്.

video
play-sharp-fill

ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.