
നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ വമ്പൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പെൻഷൻ തുകയും ആശമാരുടെ ഓണറ്റേറിയവും കൂട്ടിയതോട് ഒപ്പം ഒരുലക്ഷം താഴെ വരുമാനമുള്ള യുവജനങ്ങൾക്ക് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് പദ്ധതിയും പ്രഖ്യാപിചിരിക്കുകയാണ് മുഖ്യമന്ത്രി.
പ്രതിവർഷം കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി പഠനത്തിന് ശേഷം വിവിധ സ്കിൽ കോഴ്സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി/മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ 30 വയസ്സ് വരെയുള്ള യുവതി/യുവാക്കൾക്കാണ് പ്രതിമാസം ആയിരം രൂപ ധനസഹായം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്.



