രണ്ടു പദവികള്‍ വഹിക്കുന്ന ഒരാള്‍ക്ക് പൊതുഫണ്ടില്‍ നിന്ന് രണ്ടു വരുമാനം നേടാനാവില്ല: ഹൈക്കോടതി

Spread the love

രണ്ടു പദവികള്‍ വഹിക്കുന്ന ഒരാള്‍ക്ക് പൊതുഫണ്ടില്‍ നിന്ന് രണ്ടു വരുമാനം നേടാനാവില്ലെന്ന് ഹൈക്കോടതി.

video
play-sharp-fill

ഹൈക്കോടതിയുടെ ഈ ഒരു വിധിയുടെ കാരണം:-  കോഴിക്കോട് ജില്ലയിലെ നരിക്കുനി ഭാഗത്തെ എഎംഎല്‍പി സ്‌കൂളിലെ ഹെഡ്മിസ്ട്രസായിരുന്ന വി ഖദീജ 2010ല്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിക്കുകയും മടവൂര്‍ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി മാറുകയും ചെയ്തിരുന്നു.

ഈ സമയം ഹെഡ്മിസ്ട്രസിന്റെ ശമ്പളവും പഞ്ചായത്ത് പ്രസിഡന്റിന്റെ ഹോണറേറിയവും അവര്‍ വാങ്ങി. ഇത് ഹൈക്കോടതി സിംഗിള്‍ബെഞ്ച് ശരിവച്ചു. എന്നാല്‍, സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് ഇത് ശരിയല്ലെന്ന നിലപാടാണ് ഇന്ന് സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group