വീട്ടില്‍ എന്ത് ചെയ്താലും വാസ്തുശാസ്ത്രം നോക്കുന്നവരാണോ നിങ്ങൾ? എങ്കിൽ വീട്ടില്‍ പടികള്‍ വയ്ക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം; പണം ഒഴുകിയെത്തും…!

Spread the love

കോട്ടയം: വീട്ടില്‍ എന്ത് ചെയ്താലും വാസ്തുശാസ്ത്രം നോക്കുന്നവർ നിരവധിയാണ്. എന്നാല്‍ വീട്ടില്‍ വയ്ക്കുന്ന പടികളുടെ കാര്യത്തില്‍ ആരും വാസ്തുനോക്കാറില്ല.

video
play-sharp-fill

ജ്യോതിഷികളുടെ അഭിപ്രായത്തില്‍ പടികള്‍ വീട്ടില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതിന്റെ ഘടനയിലെ ഒരു ചെറിയ പിഴവ് പോലും കുടുംബത്തിന്റെ ആരോഗ്യം, സന്തോഷം, സാമ്പത്തിക സ്ഥിരത എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.

വാസ്തുവിദഗ്ധരുടെ അഭിപ്രായത്തില്‍ വീടിനകത്തായാലും പുറത്തായാലും പടികള്‍ എല്ലായ്പ്പോഴും ഉറച്ചതും ശക്തവുമായിരിക്കണമെന്ന് പറയുന്നു. പൊള്ളയായ പടികള്‍ സ്ഥാപിക്കുന്നത് അശുഭകരമാണെന്നാണ് വിശ്വാസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊള്ളയായ പടികള്‍ വയ്ക്കുന്നത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായി വാസ്തുവില്‍ പറയുന്നുണ്ട്. കോണ്‍ക്രീറ്റ്, കല്ല്, മരം എന്നിവക്കൊണ്ട് പടികള്‍ നിർമ്മിക്കുന്നതാണ് നല്ലത്. ഇത് വീട്ടിലെ വാസ്തുദോഷങ്ങള്‍ നീക്കുന്നുവെന്നും വിശ്വാസമുണ്ട്. ഇത് പോസിറ്റീവ് എനർജിയും വർദ്ധിപ്പിക്കുന്നു.

വാസ്തുപ്രകാരം പടികള്‍ എപ്പോഴും ഘടികാരദിശയിലായിരിക്കണം. അതായത് താഴെ നിന്ന് മുകളിലേക്ക് പോകുമ്ബോള്‍ നിങ്ങള്‍ വലത്തേക്ക് തിരിയണം. 9,11,15 അല്ലെങ്കില്‍ 21 എന്നിങ്ങനെ ഒറ്റ സംഖ്യ പടികള്‍ സ്ഥാപിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു. അതുമാത്രമല്ല പടിക്കെട്ടിനടിയില്‍ ഒരിക്കലും ടോയ്‌ലറ്റ്, പൂജാമുറി, അടുക്കള എന്നിവ നിർമ്മിക്കാൻ പാടില്ല. ഈ സ്ഥലം സംഭരണത്തിനായി മാത്രമേ ഉപയോഗിക്കാവൂവെന്നാണ് വാസ്തുവില്‍ പറയുന്നത്. തെക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് ദിശയില്‍ പടികള്‍ നിർമ്മിക്കുന്നത് ഏറ്റവും ശുഭകരമാണെന്ന് വാസ്തുവില്‍ പറയുന്നു.