ഷാഫി പറമ്പിൽ എംപിയുടെ ആരോപണം; നിയമ നടപടിക്ക് അനുമതി തേ‌ടി എസ്‌എച്ച്‌ഒ അഭിലാഷ് ഡേവിഡ്

Spread the love

ഷാഫി പറമ്പിൽ എംപിയുടെ ആരോപണത്തില്‍ നിയമനടപടിക്ക് അനുമതി തേടി വടകര കണ്‍ട്രോള്‍ റൂം ഇൻസ്പെക്ടർ എസ്‌എച്ച്‌ഒ അഭിലാഷ് ഡേവിഡ്.  പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് ഷാഫി പറമ്ബില്‍ എംപിയുടെ ആരോപണത്തിലാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്.

video
play-sharp-fill

എം പി അപകീർത്തിപരമായ പരാമർശങ്ങള്‍ നടത്തി എന്നാണ് അഭിലാഷിന്റെ ആരോപണം. ഇത് സംബന്ധിച്ച്‌ വടകര റൂറല്‍ എസ്പിയോടാണ് അനുമതി തേടിയത്. അഭിലാഷിന്റെ അപേക്ഷ എസ് പി, ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

 പേരാമ്പ്രയിൽ ഉണ്ടായ  സംഘർഷത്തിനിടെ അഭിലാഷ് ആണ് തന്നെ മർദ്ദിച്ചതെന്നായിരുന്നു ഷാഫിയുടെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group