ധനുഷ് – നിത്യാ മേനോൻ കോമ്പോയിൽ എത്തിയ ഇഡ്‍ലി കടൈ ഒടിടിയില്‍ എത്തി

Spread the love

നിത്യ മേനോനെ നായികയാക്കി ധനുഷ് തന്നെ രചനയും സംവിധാനവും  നായകനുമായി എത്തിയ ചിത്രമായിരുന്നു ഇഡ്‍ലി കടൈ.  തിരുച്ചിദ്രമ്ബലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്- നിത്യ മേനൻ കോമ്പോ ഒന്നിച്ച ചിത്രവുമായിരുന്നു ഇത്.

video
play-sharp-fill

ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രത്തിൽ  ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസ്, ഡ‍ോണ്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആകാശ് ഭാസ്കരനും ധനുഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

ഒക്ടോബര്‍ ഒന്നിന് റിലീസ് ചെയ്‍ത ധനുഷ് ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം ഓപ്പണിംഗില്‍ 10 കോടി രൂപയിലധികമാണ് നെറ്റ് കളക്ഷൻ നേടിയത്. ഇതുവരെയായി ആഗോളതലതത്തില്‍ ചിത്രം 71.27 കോടിയാണ് നേടിയിരിക്കുന്നത്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിലൂടെ ഇഡ്‍ലി കടൈ സിനിമ ഒടിടിയിലും പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ഇവിടെയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നാണ് കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group