ആശങ്ക ഒഴിയുന്നു;’മൊൻ താ’ കാറ്റിന്റെ ശക്തി കുറഞ്ഞു തുടങ്ങി; ആന്ധ്രയിൽ 6 മരണം; വിമാനസർവീസുകള്‍ റദ്ദാക്കി

Spread the love

കർണാടക: മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയില്‍ ആന്ധ്രാ തീരം തൊട്ട ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞു.ആളുകളെ മുൻകൂട്ടി ഒഴിപ്പിച്ചതിനാൽ കനത്ത ആൾനാശമില്ല. ഇതുവരെ ആറു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മച്ചിലിപട്ടണത്തിനും കാക്കിനാട ഗ്രാമത്തിനും ഇടയിൽ അർധരാത്രിയോടെ ആണ് കാറ്റ് തീരം തൊട്ടത്.

video
play-sharp-fill

43,000 ഹെക്ടറിലധികം കൃഷി നശിച്ചു. വൈദ്യുതി മേഖലയിൽ ഏകദേശം 2,200 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. സബ്‌സ്റ്റേഷനുകൾ, ട്രാൻസ്‌ഫോർമറുകൾ എന്നിവ വ്യാപകമായി തകർന്നു. 35,000-ത്തിലധികം ആളുകൾ സുരക്ഷിത ക്യാമ്പുകളിൽ ആണ്.

ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം തുടങ്ങി നിരവധി ജില്ലകളിൽ അതിശക്തമായ മഴ തുടരുകയാണ്. 20 ട്രെയിനുകളും വിശാഖപട്ടണത്ത് നിന്ന് പുറപ്പെടേണ്ട 32 വിമാനങ്ങളും വിജയവാഡയിൽ നിന്നുള്ള 16 വിമാനങ്ങളും റദ്ദാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group