കുറ്റ്യാടി ചുരത്തിൽ വാഹനാപകടം : നിയന്ത്രണം വിട്ട പിക്കപ്പ് വാൻ തലകീഴായ് മറിയുകയായിരുന്നു

Spread the love

കോഴിക്കോട് : കുറ്റ്യാടി ചുരം റോഡിലെ പൂതംപാറയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.

video
play-sharp-fill

കർണാടകയിൽ നിന്നു പഴങ്ങളുമായി കൊച്ചിയിലേക്കു പോവുകയായിരുന്ന പിക്കപ്പ് വാൻ ചുരം ഇറങ്ങി പൂതംപാറയിലെ വളവ് തിരിയുന്നതിനിടെ തലകീഴായി മറിയുകയായിരുന്നു.

വാഹനം സമീപമുള്ള മരത്തിൽ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായി. വാഹനത്തിൽ ഉണ്ടായിരുന്ന കർണാടക വിജയനഗർ സ്വദേശിയായ യുവാവിന് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളെ തൊട്ടിൽപ്പാലം ഇഖ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.