ചെറിയ സ്ഥലത്തുപോലും വിജയകരമായി വിളയിക്കാം; പാഷൻ ഫ്രൂട്ട് കൃഷി ചെയ്യേണ്ടത് എങ്ങനെയെന്ന് അറിയാം

Spread the love

കോട്ടയം: കുറഞ്ഞ സ്ഥലത്ത് പോലും കൂടുതല്‍ വിളവും വരുമാനം തരുന്ന കൃഷിയാണ് പാഷൻഫ്രൂട്ട്.

video
play-sharp-fill

വിപണിയില്‍ മിക്കപ്പോഴും ഹൈബ്രിഡ് ഇനങ്ങള്‍ക്ക് കൂടുതല്‍ വിലയാണ് ലഭിക്കാറുള്ളത്.
പാഷൻഫ്രൂട്ട് കൃഷിക്ക് വിത്തുകള്‍ മുളപ്പിച്ചും വള്ളികള്‍ മുറിച്ച്‌ നട്ടും തൈകള്‍ ഉല്‍പാദിപ്പിക്കാം. വള്ളികള്‍ മുറിച്ച്‌ നടുന്നവ കൂടുതല്‍ വേഗത്തില്‍ കായ്ക്കുമെന്നാണ് കർഷകർ പറയുന്നത്.

പാഷൻഫ്രൂട്ട് കൃഷി ചെയ്യേണ്ട രീതി : മൂപ്പെത്തിയ വള്ളികഷ്ണങ്ങള്‍ 25 മുതല്‍ 30 സെന്റിമീറ്റർ നീളത്തില്‍ മുറിച്ചെടുക്കണം. ഓരോ തണ്ടിലും അഞ്ച് ഇലകളെങ്കിലും വേണം. മൂന്നു മീറ്റർ അകലത്തില്‍ അര മീറ്റർ നീളവും വീതിയുമുള്ള കുഴിയില്‍ മേല്‍മണ്ണും പത്തുകിലോഗ്രാം കമ്ബോസ്റ്റും ചേർത്ത് ഇളക്കി വേണം തൈ നടേണ്ടത്. വർഷംതോറും മഴക്കാലത്ത് രണ്ടുതവണകളായി 220 ഗ്രാം യൂറിയ, 55ഗ്രാം ഫോസ്ഫേറ്റ്, 170 ഗ്രാം പൊട്ടാഷ് എന്നിവ ചേർക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വള്ളിയില്‍ നിന്ന് ശരാശരി ഏഴുമുതല്‍ എട്ടുകിലോഗ്രാം കായ്കള്‍ ലഭിക്കും. നല്ല വിളവ് ലഭിക്കാൻ ഒന്നരവർഷത്തെ വളർച്ച വേണം. പൂക്കള്‍ കായ്കളാകാൻ മൂന്നുമാസമാണ് പരമാവധി വേണ്ടത്. വയലറ്റ്, മഞ്ഞ നിറങ്ങളിലുള്ള പാഷൻ ഫ്രൂട്ടാണ് കൂടുതലായി കൃഷി ചെയ്യുന്നത്. അതേസമയം പാഷൻ ഫ്രൂട്ടില്‍ കീടരോഗ സാദ്ധ്യതകള്‍ വളരെ കുറവാണ്. വിളവെടുപ്പ് കഴിഞ്ഞ് പ്രൂണിംഗ് നടത്തിയാല്‍ കൂടുതല്‍ ശിഖരങ്ങള്‍ പൊട്ടിമുളയ്ക്കുകയും കൂടുതഠ കിട്ടുകയും ചെയ്യും.