ശബരിമല സ്വർണ്ണ മോഷണ കേസ്: മുരാരി ബാബുവിനെ നാല് ദിവസത്തെ കസ്റ്റഡിയില്‍ വിട്ട് കോടതി, പോറ്റിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യും

Spread the love

പത്തനംതിട്ട: ശബരിമല സ്വർണ്ണ മോഷണ കേസില്‍ രണ്ടാം പ്രതിയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനുമായ മുരാരി ബാബുവിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. റാന്നി കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി.

video
play-sharp-fill

പ്രത്യേക അന്വേഷണ സംഘം മുരാരി ബാബുവിനെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാറ്റി. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം മുരാരി ബാബുവിനെ വിശദമായി ചോദ്യം ചെയ്യാനാണ്  സ്‌പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ ടീംമിന്റെ തീരുമാനം. മുരാരി ബാബുവും മറ്റ് പ്രതികളുമായുള്ള ഗൂഢാലോചന, ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി സാമ്ബത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നാണ് കസ്റ്റഡി അപേക്ഷയില്‍ എസ്‌ഐടി കോടതിയെ അറിയിച്ചത്.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി ഈ മാസം 30-ന് അവസാനിക്കാനിരിക്കെ ഇരുവരെയും ഒരുമിച്ച്‌ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോകാനുള്ള സാദ്ധ്യതയുണ്ട്. മാത്രമല്ല കേസ് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കാത്ത ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എസ്‌ഐടി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുൻപ് പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.