
കണ്ണൂർ : മൈസൂരുവില്‍ വിനോദയാത്ര പോയ കണ്ണൂർ സ്വദേശിനി ഭക്ഷണം കഴിക്കുന്നതിനിടെ ബസിടിച്ച് മരിച്ചു.
പേരാവൂർ കുണ്ടേരിപ്പൊയിലില്‍ എൻസുരേന്ദ്രന്റെ ഭാര്യ കൗസല്യ (53)യാണ് മരിച്ചത്. ഒന്നിച്ച് ഭക്ഷണം കഴിക്കുകയായിരുന്ന സഹോദരി നാരായണിയെ (82) പരിക്കുകളോടെ മൈസൂരുവിലെ ജെ.എസ്.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ചയാണ് കുണ്ടേരിപ്പൊയിലിലെ കോട്ടയില്‍നിന്ന് 50 പേർ മൈസൂരുവിലേക്ക് വന്നത്. വൃന്ദാവൻ ഗാർഡൻ കണ്ട് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ ഇവർ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന് സമീപത്തിരുന്ന് ഭക്ഷണം കഴിക്കുമ്ബോഴാണ് മറ്റൊരു ബസ് നിയന്ത്രണംവിട്ട് ഇടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാനന്തേരി വണ്ണാത്തിമൂല ഞാലില്‍നിന്ന് ഒരുവർഷം മുമ്ബാണ് കൗസല്യ കുണ്ടേരിപ്പൊയിലിലേക്ക് താമസം മാറ്റിയത്.



