ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: മുരാരി ബാബുവിനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ രണ്ടാം പ്രതി മുരാരി ബാബുവിനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും.

video
play-sharp-fill

മുരാരി ബാബുവിനെ കസ്റ്റഡിയില്‍ ലഭിച്ച ശേഷമായിരിക്കും എസ് ഐ ടി വിശദമായി ചോദ്യം ചെയ്യുക. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ച്‌ ശബരിമലയില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തുന്നതിനെക്കുറിച്ച്‌ പ്രത്യേക അന്വേഷണസംഘം ആലോചിക്കുകയാണ്.

തെളിവെടുപ്പിന് ശേഷമാകും കേസിലെ പ്രതി പട്ടികയില്‍ ഉള്ള മറ്റു ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനിലേക്ക് പ്രത്യേക അന്വേഷണസംഘം കടക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ദിനംപ്രതി കൂടുതല്‍ തെളിവുകളാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. കോടികളുടെ ഭൂമി ഇടപാടിന്റെയും പലിശയ്ക്ക് പണം നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പ്രത്യേക അന്വേഷണം സംഘത്തിന് ഉണ്ണികൃഷ്ണൻ പൊറ്റിക്കെതിരെ ലഭിച്ചിട്ടുണ്ട്.

കൂടാതെ പോറ്റിയുടെ സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ചും കൂടുതല്‍ പരിശോധനകള്‍ പ്രത്യേക അന്വേഷണസംഘം നടത്തുന്നുണ്ട്.