സംസ്ഥാന സ്കൂള്‍ കായികമേളയുടെ സമാപനം ഇന്ന് ; തിരുവനന്തപുരം ജില്ലയിലെ സ്കൂളുകള്‍ക്ക് ഉച്ചയ്ക്കു ശേഷം അവധി

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. സംസ്ഥാന സ്കൂള്‍ കായികമേളയുടെ സമാപന ദിവസമായ ഇന്ന് ഉച്ചയ്ക്കു ശേഷം ജില്ലയിലെ എല്‍പി, യുപി, ഹൈസ്കൂള്‍, ഹയർ സെക്കൻ്ററി സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

video
play-sharp-fill

എട്ടുദിവസം തലസ്ഥാന നഗരം സാക്ഷ്യം വഹിച്ച കായിക കേരളത്തിന്റെ കൗമാര കുതിപ്പിന് ഇന്ന് വൈകുന്നേരമാണ് പരിസമാപ്തി. വൈകുന്നേരം നാലിന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന പരിപാടിയില്‍ ഗവർണർ രാജേന്ദ്ര അർലേക്കറാണ് മുഖ്യാതിഥി.

അവസാന ദിവസത്തെ പതിനാറ് ഫൈനലുകള്‍ ശേഷിക്കേ 190 പോയിന്‍റുമായി നിലവിലെ ചാന്പ്യൻമാരായ മലപ്പുറമാണ് ഒന്നാംസ്ഥാനത്ത്. 167 പോയിന്‍റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. സ്കൂളുകളില്‍ മലപ്പുറം ഐഡിയല്‍ കടകശേരിയും ഓവറോള്‍ ചാന്പ്യൻഷിപ്പില്‍ തിരുവനന്തപുരവും കിരീടം ഉറപ്പിച്ചു. 400 മീറ്റ‍ർ ഫൈനലുകളും 4X100 മീറ്റർ റിലേയുമാണ് അവസാന ദിവസത്തെ പ്രധാന മത്സരങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group