ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റര്‍ ലെവല്‍ ഐ.എഫ്.സി. ആംഗര്‍, സീനിയര്‍ സി.ആര്‍.പി. ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; പ്രായപരിധി 40 വയസ്, അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 31: കൂടുതൽ വിവരങ്ങൾക്ക് 0481-2302049 എന്ന നമ്പരിൽ ബന്ധപ്പെടുക

Spread the love

കോട്ടയം: ജില്ലയിലെ പള്ളം, കടുത്തുരുത്തി, ളാലം ബ്ലോക്കുകളുടെ കീഴില്‍ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകള്‍(ഐ.എഫ്.സി.) ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റര്‍ ലെവല്‍ ഐ.എഫ്.സി. ആംഗര്‍, സീനിയര്‍ സി.ആര്‍.പി. ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

കുടുംബശ്രീ /ഓക്‌സിലറി /കുടുംബശ്രീ കുടുംബാംഗങ്ങളായ യോഗ്യതയുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 40 വയസ്. വിദ്യാഭ്യാസയോഗ്യത/ അനുഭവ പരിചയം, കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം നല്‍കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 31 നകം അപേക്ഷ നല്‍കണം. വിശദവിവരത്തിന് ഫോണ്‍: 0481-2302049.