കേരളത്തിലും തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം; കരട് പട്ടിക ഡിസംബര്‍ 9 ന് നൽകും

Spread the love

കേരളത്തിലും തീവ്ര വോട്ടർപട്ടിക പരിഷ്കരണം പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ് കമ്മിഷൻ. വിഗ്യാൻഭവനില്‍ നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാർ ഇക്കാര്യം പ്രഖ്യാപിച്ചത്.  നവംബർ ആദ്യം മുതല്‍ ഘട്ടംഘട്ടമായി രാജ്യവ്യാപകമായി എസ്‌ഐആർ നടപ്പാക്കാനാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷന്റെ പദ്ധതി.

video
play-sharp-fill

തദ്ദേശ തെരഞ്ഞെടുപ്പ്‌ നടക്കുന്ന, നടക്കാൻ പോകുന്ന സംസ്ഥാനങ്ങളില്‍ എസ്‌ഐആർ നടപടികള്‍ കൂടി നടത്തുന്നത്‌ പ്രയാസകരമാകുമെന്നതിനാല്‍ അത്തരം സംസ്ഥാനങ്ങളില്‍ പിന്നീടുള്ള ഘട്ടങ്ങളിലാകും എസ്‌ഐആർ നടപ്പാക്കുക. അതിനാല്‍ അസാമിനെ ഉള്‍പ്പെടുത്തിയിട്ടില്ല.

21 വർഷം മുന്നേ ആണ് വോട്ടർപട്ടിക തീവ്ര പരിഷ്കരണം നടത്തിയത്. നടപടിക്രമങ്ങള്‍ ഇന്ന് അർധരാത്രി മുതല്‍ തുടങ്ങും. Blo മാർക്കുള്ള പരിശീലനം നാളെ മുതല്‍ ആരംഭിക്കും. blo ഒരു വീട്ടില്‍ 3 തവണ സന്ദർശിക്കണം. അനർഹരായ ആരും പട്ടികയില്‍ ഉണ്ടാകില്ല. ആധാർ കാർഡ് പൗരത്വ രേഖയല്ലെന്നും കമ്മിഷൻ വാർത്താസമ്മേളനത്തില്‍ ആവർത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group