
തൃശൂർ: തളിക്കുളത്ത് പോലീസ് ജോലിക്ക് വേണ്ടിയുള്ള പരിശീലനത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെന്ററിന് കിഴക്ക് കുറൂട്ടി പറമ്പിൽ സുരേഷിന്റെ മകള്‍ ആദിത്യ (22) ആണ് മരിച്ചത്.
ഇന്ന് (ചൊവ്വാഴ്ച) രാവിലെ എട്ട് മണിയോടെ തളിക്കുളം ഗവ. വിജിഎസ്എസ്. മൈതാനത്തായിരുന്നു സംഭവം. പൊലീസില്‍ ജോലി നേടുന്നതിനായി ഫിസിക്കല്‍ പരിശീലനത്തിലായിരുന്ന ആദിത്യ പരിശീലന ഓട്ടത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ്: കവിത. സഹോദരി: അപർണ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



