വിവേകോദയം ട്രസ്റ്റ് ഉദ്ഘാടന സമ്മേളനം കോട്ടയത്ത് നടന്നു; സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വിഎൻ. വാസവൻ ഉദ്ഘാടനം നിർവഹിച്ചു; വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു; എസ്എൻഡിപി യോഗം കൗൺസിലർ ഏജി. തങ്കപ്പൻ ട്രസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു

Spread the love

കോട്ടയം: വിവേകോദയം ട്രസ്റ്റിന്റെ ഉദ്ഘാടനം കോട്ടയത്ത് നടന്നു. ട്രസ്റ്റ് ചെയർമാൻ പിഎൻ. ദേവരാജൻ അധ്യക്ഷത വഹിച്ച സമ്മേളനം സഹകരണ തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വിഎൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ മന്ത്രി ആദരിച്ചു.

video
play-sharp-fill

ഗോൾഡൻ ജൂബിലി ഡയറക്ടറിയുടെ പ്രകാശനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. നിർവഹിച്ചു. ഒപ്പം കോട്ടയം എസ്എൻഡിപി. യൂത്ത് മൂവ്മെന്റ് യൂണിയന്റെ മുൻ ഭാരവാഹികളെയും  ആദരിച്ചു.

എസ്എൻഡിപി. യോഗം കൗൺസിലർ ഏജി. തങ്കപ്പൻ വിവേകോദയം ട്രസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. കോട്ടയം എസ്എൻഡിപി. യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ 2026 ലെ വിവേകോദയം ട്രസ്റ്റ് ഡേറ്റ് കലണ്ടർ പ്രകാശനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിവഗിരിമഠം തന്ത്രി സ്വാമി ശിവനാരായണ തീർത്ഥ ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തി.

ചടങ്ങിൽ ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന പ്രസിഡൻ്റ് രതീഷ് ജെ. ബാബു, ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ കോട്ടയം യൂണിയൻ പ്രസിഡൻ്റ് പി.ജി. രാജേന്ദ്രബാബു, എസ്.എൻ.ഡി.പി. യൂത്ത് മൂവ്മെന്റ് കോട്ടയം യൂണിയൻ വൈസ് പ്രസിഡൻ്റ് എസ്. സനോജ്, എസ്.എൻ.ഡി.പി. വനിതാസംഘം കോട്ടയം യൂണിയൻ പ്രസിഡൻ്റ് ഇന്ദിരാ രാജപ്പൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം കോട്ടയം യൂണിയൻ പ്രസിഡൻ്റ് ശ്രീദേവ് കെ. ദാസ്, എസ്.എൻ.ഡി.പി. യോഗം സൈബർസേന കോട്ടയം യൂണിയൻ ചെയർമാൻ ജിനോ പി. ഷാജി, ട്രസ്റ്റ് ലീഗൽ അഡ്വൈസർ അഡ്വ. ശാന്താറാം റോയി തോളൂർ, ട്രഷറർ വി.എസ്. ശ്രീജിത്ത്‌കുമാർ, ജോയിന്റ് സെക്രട്ടറി പി.കെ. ഷാജിമോൻ എന്നിവർ ആശംസാ പ്രസംഗം നടത്തി.

ട്രസ്റ്റ് സെക്രട്ടറി ടിടി. പ്രസാദ് സ്വാഗതപ്രസംഗവും വൈസ് ചെയർമാൻ റിജേഷ് സി. ബ്രീസ് വില്ല നന്ദിയും പറഞ്ഞു.