
കോട്ടയം: കോട്ടയം പൊൻകുന്നത്തുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ചിറക്കടവ് ഈസ്റ്റ് താവൂർ സ്വദേശി അനൂപ് രവി (27)ആണ് മരിച്ചത്.
യുവാവ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇന്നോവയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇളങ്ങുളം എസ്എൻഡിപി ഗുരുമന്ദിരത്തിന് സമീപം മിഥിലാപുരിയിൽ ഇന്ന് രാവിലെ
പത്ത് മണിയോടെയായിരുന്നു അപകടം. അപകടത്തെത്തുടർന്ന് യുവാവിനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.




