
കോട്ടയം: പുതുപ്പള്ളിയില്‍ നടക്കുന്ന വികസന സദസിന് മുന്നില്‍ മഴയത്ത് കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ്റെ പ്രതിഷേധം.
മിനി സിവില്‍ സ്റ്റേഷൻ പദ്ധതിക്ക് അനുമതി ഇല്ലാതെ ഉമ്മൻ ചാണ്ടിയുടെ പേരും ചിത്രവും ഉപയോഗിച്ചതിലാണ് പ്രതിഷേധം. പണി പൂർത്തിയാവാത്ത മിനി സിവില്‍
സ്റ്റേഷൻ പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേരിടുന്നത് രാഷ്ട്രീയ പാപ്പരത്തമാണ് എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പണി പൂർത്തിയാവാത്ത മിനി സിവില്‍ സ്റ്റേഷൻ പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേരിടുന്നത് അംഗീകരിക്കാൻ കഴിയില്ല. തർക്കത്തിനില്ല. പ്രതിഷേധം മാത്രമാണ് അറിയിക്കുന്നത്.
പ്രതിഷേധം രേഖപ്പെടുത്തുക എന്നത് അനിവാര്യമാണ്. അഞ്ചുവർഷമായി ഒന്നും ചെയ്യാത്ത കെട്ടിടമാണ് മിനി സിവില്‍ സ്റ്റേഷൻ. അതില്‍ പിതാവിൻ്റെ പേരിടുന്നത് അനുവദിക്കില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.




