
യാത്രക്കാർക്കും പൊതുജനങ്ങൾക്കും കേരളത്തിൽ എവിടെയും തൊട്ടടുത്തുള്ള വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ ‘ക്ലൂ ആപ്പ്’ വരുന്നു. തദ്ദേശസ്വയം ഭരണ വകുപ്പിൻ്റെയും ശുചിത്വമിഷൻ്റേയും നേതൃത്വത്തിലാണ് ‘ക്ലൂ’ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
കേരള ലൂ ( Kerala Loo) എന്നതിന്റെ ചുരുക്കെഴുത്തായാണ് ആപ്പിന് ക്ലൂ എന്ന പേര് നൽകിയിരിക്കുന്നത്. തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് ആണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്.
സ്വകാര്യമേഖലയിൽ ഉൾപ്പെടെ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹോട്ടലുകൾ റസ്റ്റോറന്റ്കൾ തുടങ്ങിയ സ്ഥാപനങ്ങളിലെയും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ശുചിമുറികളെ കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത് ഇവയെല്ലാം ബന്ധിപ്പിച്ച് ഏതൊരാൾക്കും കേരളത്തിൽ എവിടെയും സമീപമുള്ള കണ്ടെത്താൻ ക്ലൂ ആപ്പ് സഹായിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകാതെ ആൻഡ്രോയിഡ് ഐ ഒ എസ് പ്ലാറ്റ്ഫോമുകളിൽ ആപ്പ് ലഭ്യമാകും ആപ്പിലേക്ക് ഹോട്ടലുകൾ റസ്റ്റോറന്റുകൾ ശുചിമുറികൾ ലഭ്യമായ മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ നാളെ മുതൽ ആരംഭിക്കും എന്നും മന്ത്രി അറിയിച്ചു




