പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങി; ഗാന്ധിനഗർ പൊലീസ് സമർത്ഥമായി പിടികൂടി;പിടിയിലായത് പെരുമ്പായിക്കാട് സ്വദേശി

Spread the love

കോട്ടയം : പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി പിടിയിൽ.പെരുമ്പായിക്കാട്, മള്ളുശ്ശേരി ചുങ്കം ഭാഗം ഇളമ്പള്ളിയിൽ വീട്ടിൽ അജിൻ ബാബു (28) ആണ് ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്.

video
play-sharp-fill

2023 ൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ് പ്രതി കോടതിയിൽ കുറ്റപത്രം സമർപ്പിച്ച്, വിചാരണ സമയം മുതൽ ഒളിവിലായിരുന്നു.

ദീർഘനാളായി ഒളിവിൽ കഴിഞ്ഞതിനെ തുടർന്ന് കോടതിയിൽ നിന്നും ലോങ് പെൻഡിങ് വാറണ്ട് വിഭാഗത്തിൽ ഉൾപ്പെടുത്തി വാറണ്ട് ഉത്തരവായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ പ്രത്യേക നിര്ദേശനുസരണം ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് ടി യുടെ നേതൃതത്തിൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ് ഐ ജയപ്രകാശ് , എസ്.സി.പി.ഒ രഞ്ജിത് , മധു, ശ്രീനിഷ് തങ്കപ്പൻ, മനീഷ് എന്നിവർ ചേർന്ന് പള്ളിക്കതോട് ഭാഗത്ത് നിന്നും അറസ്റ്റ് ചെയിതു . പ്രതിയെ നാളെ കോട്ടയം സെഷൻസ് കോടതിയിൽ ഹാജരാക്കും